Monday, January 16, 2012

നാട്സിയ പറഞ്ഞ കഥ.








റെയില്‍ വഴിയില്‍ ഉണങ്ങാനിട്ട തുണി പോലെ വെയില്‍ കിടന്നു.
കനച്ച മുഖവുമായി അയാള്‍ നിന്നു.അവര്‍ വല്ലാത്തൊരു അതമ വിശ്വാസത്തിലായിരുന്നു.കാലില്‍നിന്ന് ചങ്ങല കെട്ടുകള്‍ ആഴിച്ചെറിയുന്നത്തിണ്ടെ ആശ്വാസത്തിലായിരുന്നു.അയാള്‍ക്കായിരുന്നു അവിടെ വച്ച് തന്നെ വീണ്ടും കണ്ടുമുട്ടണമെന്ന് താല്പര്യം.കാരണം അയാള്‍ അവരെ ആദ്യം കാണുന്നത് അവിടെ ആ റെയില്‍ വഴിയില്‍ വച്ചായിരുന്നു.രണ്ടു വര്ഷത്തെ ദ്തംബത്യത്തിന് ശേഷം വേര്‍പിരിയുകയനവര്‍. അയല്‍ക്ക് അത് വിശ്വസിക്കാനെ ആവുന്നില്ല.അവള്‍ ഇല്ലാത്ത ജീവിതം ആലോചിക്കനെ ആവുന്നില്ല.പക്ഷേ അവര്ക്കു നേരെ തിരിച്ചും.'ഈ വിലകുറഞ്ഞ ജീവിതം ഇനി നീട്ടുന്നതില്‍ അര്‍ഥമില്ല,എന്തായാലും കുട്ടികള്‍ ഒന്നുമില്ലാത്തത് ഭാഗ്യം'-അവര്‍ പറഞ്ഞു. അയാള്‍ ഒന്നു മിണ്ടിയില്ല.'ഇനിയും എന്നെ വിളിക്കരുത്'-എന്നു മാത്രം പറഞ്ഞു അവര്‍ നടന്നു.അവര്‍ പോയി മറയുന്നതും നോക്കി അയാള്‍ നിന്നു. അയാളുടെ കണ്‍കോണിലൂടെ കണ്ണീരരുവി ഒഴുകികണ്ടിരുന്നു.
അയാള്‍ എങ്ങനയോ ആ കൊച്ചു ടികെറ്റ് കൌണ്ടറില്‍ ചെന്നു.ഏറെ നേരം അതിന്റെ സീമന്‍റ് ബഞ്ചില്‍ ഇരുന്നു.അവിടത്തെ യേക മനുഷ്യ ജീവിയായ സ്റ്റേഷന്‍ മാസ്റ്റര്‍ അയാളെ ശ്രേത്തിക്കുന്നുണ്ടായിരുന്നു.'എങ്ങോട്ടു പോകാനാ' അയാള്‍ കൌണ്ടറിലിരുന്നു കൊണ്ട് അയാളോട് ചോതിച്ചു.അയാള്‍ ഓര്‍മകളില്‍ നിന്നും ചാടിപ്പിടഞ്ഞു എഴുന്നേറ്റു.എങ്ങിലും ഒന്നു മിണ്ടിയില്ല.'ഇവിടെനിന്നും ഇനി ഒരു വണ്ടി മാത്രമേയുള്ളൂ ചെന്നൈക്ക് അതും നാലുമണിയ്ക്കൂര്‍ കഴിഞ്ഞു'. മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.അയാള്‍ അവിടെ നിന്നു എഴുന്നേറ്റു എങ്ങോട്ടോ നടന്നു.
നേരം വെളുക്കുവോളം അയാള്‍ നഗരത്തിലെ ബാറില്‍ കഴിച്ചു കൂട്ടി.എപ്പോഴോ അയല്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അയാളുടെ ഒരു സുകൃത്തായിരുന്നു അത്.'ബാല നീ എവിടെയാണ്?നീ ഇന്നത്തെ പത്രം ഒന്നു നോക്കണം'. 'എന്തിന്?' അയാള്‍ ചോദിച്ചു.'നിന്‍റെ ഭാര്യ റയില്‍ വേ ട്രാക്കില്‍.......മുഴുവിക്കും മുന്‍പേ അയാള്‍ തളര്‍ന്ന് വീണു
നട്ശീയ പറഞ്ഞ കഥ.